വെമ്പായം: വെമ്പായം കുണൂർ ശ്രീ അയനിയൂട്ട് തമ്പുരാൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊരൂട്ട് മഹോത്സവവും 25 ന് നടക്കും. രാവിലെ 4.30 ന് പള്ളിയുണർത്തൽ. 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് നാഗരൂട്ട്, 10.15 ന് ശ്രീപത്മനാഭ സ്വാമി പൂജ, നാഗസ്വരം, തമ്പുരാൻ പാട്ട്, 10.30 ന് സമൂഹ പൊങ്കാല, 12.30ന് സമൂഹസദ്യ (അയനിയൂട്ട്), വൈകിട്ട് 6.30 ന് ഭസ്മാഭിഷേകം തുടർന്ന് താലപ്പൊലിയും വിളക്കും, 6.50 ന് പുഷ്പാഭിഷേകം രാത്രി 7.30 ന് ഊട്ടും പാട്ടും തമ്പുരാൻ പാട്ടും രാവിലെ 4.30 ന് പൂപ്പട.