memory

വെഞ്ഞാറമൂട്: വേളാവൂർ ശ്രീകുമാർ--സുരേഷ് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മധു വലിയകുന്നിട അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു. പത്മവിലാസം കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. മധു വലിയ കുന്നിടയുടെ സ്മരണാർത്ഥം നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുഷമോൾ(വെഞ്ഞാറമൂട് എച്ച്.എസ്.എസ് ), രണ്ടാം സ്ഥാനം നേടിയ പാർവതി എസ്.എൽ.( പിരപ്പൻകോട് എച്ച് എസ്.എസ്) എന്നിവർക്ക് കാഷ് അവാർഡും ട്രോഫികളും നൽകി. ട്രസ്റ്റ് പ്രസിഡന്റ് എം. സുധാകരൻ നായർ അദ്ധ്യഷനായിരുന്നു. എസ്.എസ്. ചന്ദ്രകുമാർ, ഡി. കാർത്തികേയൻ നായർ, പി. ശരജൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ ജെ. വിജയൻ, ബി. ഗോപകുമാർ, സ്നേഹലത, പ്രേംകുമാർ, സതീദേവി, ജെ. വിമലാദേവി, അനുഷ, പാർവതി, ഗോകുൽ നായർ എന്നിവർ കവിതകൾ ആലപിച്ചു.