rrr

നെയ്യാറ്റിൻകര: റോഡ് ട്രാൻസ്പോർട്ട് മേഖലയിലെ നിയമഭേദഗതി വിജ്ഞാപനത്തിനെതിരെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഗാന്ധിസ്മാരക നിധി മുൻചെയർമാൻ പി.ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി.കേശവൻകുട്ടി, എ.ടി.ഒ പള്ളിച്ചൽ സജീവ്, എസ്.എസ്.സാബു, എസ്.ബാലചന്ദ്രൻനായർ, എൻ.കെ,രഞ്ജിത്, ജി.ജിജോ, എൻ.എസ്.വിനോദ്, എം.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.