കാട്ടാക്കട: പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ വാർഷികം കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ വി.പ്രദീപ്കുമാർ, പ്രിൻസിപ്പൽമാരായ എൽ.മീന, കെ.നിസ, ഹെഡ്മിസ്ട്രസ് കെ.ഗീത, മദർ.പി.ടി.എ പ്രസിഡന്റ് ലക്ഷ്മീദേവി, പി.ടി.എ ഭാരവാഹികളായ സെയ്യദ്കുഞ്ഞ്, പി.ഹബീബ്, ജോയ്, എസ്.സജു, ഷമീലജലീൽ, ബിജുകുമാർ, വി.ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് നാട്ടുകാർ സംഭാവന ചെയ്ത എൻഡോവ്മെന്റുകൾ എം.എൽ.എ. വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.