വർക്കല: ഇടവ എം.ആർ.എം.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും റാലിയും നടന്നു. എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചത്. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി റെയിൽവെ സ്റ്റേഷൻ മൈതാനം ചുറ്റി സ്കൂളിൽ സമാപിച്ചു. പ്രിൻസിപ്പൽ കെ. ജയമോഹനൻ റാലി ഫ്ലാഗ്ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് കാപ്പിൽ ഷെഫി, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശ്രീജേഷ് ശങ്കർ എന്നിവർ നേതൃത്വം നൽകി. വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹാഷ് ബോധവത്കരണ ക്ലാസ് നയിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർഷാദ് സാബു അദ്ധ്യക്ഷത വഹിച്ചു.