കടയ്ക്കാവൂർ: വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൃഷിഭവൻ വഴി നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ കടയ്ക്കാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം കുളപാട്ടം പാടശേഖരസമിതിയിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് കർഷകന് പച്ചകറിത്തൈ നൽകി നിർവഹിച്ചു .
പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഒാഫീസർ ലക്ഷ്മി മുരുകൻ, വൈസ് പ്രസിഡന്റ് ഷമാംബീഗം, തൃദീപ്കുമാർ, കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീകല തുടങ്ങിയവർ സംസാരിച്ചു. പോഷകത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറിയുടെ വിവിധയിനം വിത്തുകൾ കൃഷിഭവനിൽ നിന്ന് ലഭ്യമാണ്.