കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ 1990ലെ പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഒത്തുചേരുന്നു. 26ന് രാവിലെ 10ന് സ്കൂൾ ഒാഡിറ്റോറിയത്തിലാണ് പരിപാടി. പൂർവവിദ്യാർത്ഥികളുടെ മക്കളിൽ എസ്. എസ്. എൽ. സി, പ്ളസ്ടു എന്നിവയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകളും നൽകും. കലാപരിപാടികളും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.