ആറ്റിങ്ങൽ:മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന അഡ്വ.വൈ.നഹാസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് സേവാദളിന്റെ ആഭിമുഖ്യത്തിൽ ചെമ്പക മംഗലത്ത് അനുസ്മരണ യോഗം നടന്നു.സേവാദൾ മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ ഷിബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൻ ഉദ്ഘാടനം ചെയ്തു.ഗോപകുമാർ,​ പാലാംകോണം ജമാൽ,​ഉഷാ സ്റ്റീഫൻസൻ,​കടയ്ക്കാവൂർ സുധീർ,​തോന്നയ്ക്കൽ സജാദ്,​ കൃഷ്ണകുമാർ,​നിലയ്ക്കാമുക്ക് ഷിബു എന്നിവർ സംസാരിച്ചു.