പൂവാർ: സ്ത്രീ സുരക്ഷക്കായി വനിതാ ശിശുക്ഷേമ വകുപ്പും, സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തി വരുന്ന രാത്രി നടത്തം കരുംകുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിലെയും ജനപ്രതിനിധികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും അങ്കണവാടി പ്രവർത്തകരുടെയും നേതൃത്വത്തിൽ അതാത് വാർഡുകളിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 11 ന് ആരംഭിച്ച നടത്തം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.അനിൽകുമാർ, വൈസ് പ്രസിഡന്റ് ക്രിസ്തുദാസി ടീച്ചർ, കാഞ്ഞിരംകുളം എസ്.ഐ ബിനു ആന്റണി, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.