തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും ചരിത്രവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന 'ഇന്ത്യ എന്ന റിപ്പബ്ലിക്' ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി 27 മുതൽ 30 വരെ വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ പ്രദർശനവും പ്രഭാഷണപരമ്പരയും സംഘടിപ്പിക്കും. 27ന് രാവിലെ 10ന് മന്ത്രി. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവകലാശാല അസോ. പ്രൊഫ. കെ. എസ്. മാധവൻ, ഹരിതകേരളം മിഷൻ ഉപാദ്ധ്യക്ഷ ഡോ. ടി.എൻ. സീമ എന്നിവരുടെ പ്രഭാഷണം.
28ന് രാവിലെ 10.30ന് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, 11.45ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സി. അശോകൻ, 2ന് മുൻ എം.പി പി. രാജീവ്, 29ന് രാവിലെ 10ന് മന്ത്രി കെ.ടി ജലീൽ, 11.45ന് എ. വിജയരാഘവൻ, 2 ന് ഡോ. എം.എ. സിദ്ദീഖ് എന്നിവരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 25ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9560664283.