തിരുവനന്തപുരം: വില്പന തൊഴിലാളികളുടെ രജിസ്‌ട്രേഷനുള്ള കാലതാമസം ഒഴിവാക്കുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ കള്ള് വ്യവസായ ക്ഷേമനിധി ചീഫ് ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തി. എ.ഐ.ടി.യു.സിജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷത വഹിച്ചു. എ.എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ, സുനിൽ മതിലകം, ബാബു കെ. ജോർജ്ജ്, എ.കെ. ജബ്ബാർ, കെ.കെ. സിദ്ധാർത്ഥൻ,​ ആർ. സുശീലൻ എന്നിവർ സംസാരിച്ചു.