വർക്കല: അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറ് വയസുളള കുട്ടിയെ വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇലകമൺ കായൽപുറം കല്ലിൽതൊടിയിൽവീട്ടിൽ വാവ എന്നു വിളിക്കുന്ന പ്രിൻസിനെ (30) അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി വി.വി.ബേബിയുടെ നേതൃത്വത്തിൽ അയിരൂർ എസ്.എച്ച്.ഒ രാജ് കുമാർ, എസ്.ഐ ഡി.സജീവ്, ഗ്രേഡ് എസ്.ഐ മാരായ വി.എസ്.അജയകുമാർ, ടി.അജയകുമാർ, എ.എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ സിബി, ബ്രിജ്ലാൽ, അനുപമ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.