appukuttan-nair

പാലോട്: പെരിങ്ങമ്മല ദൈവപ്പുര ചെറിയ തൊളിക്കോട് ബാപ്പുജി വിലാസത്തിൽ അപ്പുക്കുട്ടൻ നായർ ( 80) നിര്യാതനായി. കോൺഗ്രസ്സ് നേതാവും പാലോട് ബാപ്പുജി പ്രിന്റേഴ്സ് ഉടമയുമായിരുന്നു. പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എൻ എസ് എസ് കരയോഗം പ്രസിഡന്റ്, ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.പെരിങ്ങമ്മല യിൽ ആദ്യമായി റേഷൻ കട ആരംഭിച്ചതും ഇദ്ദേഹമായിരുന്നു.1964 ൽ ബാപ്പുജി എന്ന പേരിൽ പ്രിന്റിങ് പ്രസ്സും ആരംഭിച്ചു. ബേബിയാണ് ഭാര്യ.മക്കൾ: രാജീവ്, ജയകുമാരി മരുമക്കൾ: ദീപു, രജിത. സംസ്കാരം ഇന്ന് രാവിലെ 10ന്