വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ വാർഷികം വിവിധ പരിപാടികളോടുകൂടി 24ന് നടക്കും. വൈകിട്ട് 5.30 ന് സംഗീതസംവിധായകനും,ഗായകനുമായ ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്യും.ജില്ലാ പൊലീസ് മേധാവി ബി.അശോകൻ മുഖ്യാതിഥിയായിരിക്കും.എം.ജി.എം ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിസ്റ്റ്യൂഷൻ ചെയർമാൻ ഡോക്ടർ ഗീവർഗീസ് യോഹന്നാൻ,സ്കൂൾ പ്രിൻസിപ്പൽ ഡോ.രഞ്ജിത്അലക്സാണ്ടർ,എം.ജി.എം ഗ്രൂപ്പ്സ് ഒാഫ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽകുമാർ,വിതുര എം.ജി.എം സ്കൂൾ മാനേജർ അഡ്വ.എൽ.ബീന എന്നിവർ പങ്കെടുക്കും.രാത്രി 7.30 മുതൽ വിദ്യാ‌ത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.