കിളിമാനൂർ: എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 30 ലക്ഷം ചെലവഴിച്ച് പണിത പറണ്ടക്കുഴി - ചേറാട്ടുകുഴി റോഡ് ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. പഴയ കുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡംഗങ്ങളായ രതീഷ്, ജി.എൽ അജീഷ്, കെ.എസ്. ഷിബു, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.