തിരുവനന്തപുരം: ഗവൺമെന്റ് സംസ്കൃത കോളേജിന്റെ 130ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സംസ്കൃത വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും കേരളത്തിന്റെ സംഭാവന' എന്ന വിഷയത്തിൽ ഇന്ന് മുതൽ 24 വരെ കോളേജ് ആഡിറ്റോറിയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. നാഗ്പൂർ കവികുലഗുരു കാളിദാസ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ശ്രീനിവാസ വർ‌ക്കേഡി ഉദ്ഘാടനം ചെയ്യും.പണ്ഡിതനും നിരൂപകനുമായ ഡോ. സി. രാജേന്ദ്രൻ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള വിവിധ സെഷനുകളിൽ ഡോ.ജി.ഗംഗാധരൻ നായർ‌, പ്രൊഫ.കെ.ചന്ദ്രശേഖരൻ നായർ,​ഡോ.എം. മുരളീധരൻ നായർ,​ഡോ. ജയനാരായണൻ,​ഡോ. എ.എം. ഉണ്ണികൃഷ്ണൻ,​ഡോ. കെ.എച്ച്.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിക്കും.നാളെ ഉച്ചയ്ക്ക് 2ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകം അരങ്ങേറും. 24ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാപനസമ്മേളനത്തിൽ ഡോ.കെ.ജി. പൗലോസ് മുഖ്യാതിഥിയാകും.