കാട്ടാക്കട: കള്ളിക്കാട് ദേവൻകോട് ചിന്താലയ വിദ്യാലയത്തിൽ നെയ്യാർഡാം ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ അഗ്നിബാധ എങ്ങനെ നിയന്ത്രിക്കാം എന്നതിനെപ്പറ്റി മോക് ഡ്രിൽ നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാർ, സീനിയർ ഫയർ ഓഫീസർ പ്രതാപൻ, ഫയർ ഓഫീസർമാരായ ഡോ.അരുൺ ശശി, രാജീവ് കുമാർ, ഡ്രൈവർമാരായ രാജീവ് കുമാർ, ഹരികുമാർ, നെയ്യാർഡാം മെഡിക്കൽ ഓഫീസർ അജോഷ് തമ്പി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ, സെർച്ച്ആൻഡ് റസ്ക്യൂ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി. പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.