നെടുമങ്ങാട് :നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം പി.ടി.എ പ്രസിഡന്റ് പേരയം ജയന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്,സാഹിത്യകാരൻ പി.കെ സുധി,പ്രിൻസിപ്പൽ ശരത്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.ഏറ്റവും കൂടുതൽ പുസ്തകം ശേഖരിച്ച 9 -എഫിലെ ക്ലാസ് ടീച്ചർ ശ്രീദേവിയെ അനുമോദിച്ചു.പ്രഥമാദ്ധ്യാപിക മിനി സ്വാഗതവും എസ്.ആർ.ജി കൺവീനർ രാജേശ്വരി നന്ദിയും പറഞ്ഞു.