seminar

തിരുവനന്തപുരം: കേരള സർകലാശാല വാണിജ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'വ്യാപാര മാതൃകകൾ: സർക്കാർ കടങ്ങളും വാണിജ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസുകളും' എന്ന വിഷയത്തിലുള്ള ത്രിദിന അന്തർദേശീയ സെമിനാർ സെനറ്റ് ചേംബറിൽ തുടങ്ങി. വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. ഫ്രാൻസിലെ പോൾവലറി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഗുൽഹേം ഫാബ്രെ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ജി.ഐ.എഫ്.ടി ഡോ.കെ.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സർവകലാശാലാ സിൻഡിക്കേറ്റംഗം ഡോ. ഗോപ് ചന്ദ്രൻ,​ വാണിജ്യ വകുപ്പ് മേധാവി ഡോ. ജി. രാജു, ഡീൻ ഡോ. റസിയ ബീഗം, ഐ.ക്യൂ.എ.സി ഡയറക്ടർ ഡോ. ഗബ്രിയൽ സൈമൺ തട്ടിൽ, സ്‌കൂൾ ഒഫ് ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. സി. ഗണേഷ്, ഡോ. കാതറിൻ, സി.എസ്. പോഹ്, ഡോ. കെവിൻ തുടങ്ങിയവർ പങ്കെടുത്തു.