ബാലരാമപുരം: തേമ്പാമുട്ടം ഒരുമ റസിഡന്റ്സ് അസോസിയേഷൻ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറ മോഷ്ടിച്ച കേസിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തു. ഇടക്കോണം തോട്ടിൻകര വീട്ടിൽ സിൽക്ക് അനി എന്ന അനി (38), തേമ്പാമുട്ടം പണയിൽ പുത്തൻവീട്ടിൽ അജി എന്ന രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. ബാലരാമപുരം സി.ഐ ജി. ബിനു, എസ്.ഐ വിനോദ് കുമാർ, ഗ്രേഡ് എ.എസ്.ഐ സജീവ്, പ്രശാന്ത്, സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു. 20ന് പുലർച്ചെയായിരുന്നു സംഭവം.
ഫോട്ടോ: റിമാൻഡിലായ അനിയും രാജേഷും