തിരുവനന്തപുരം: മുസ്ളിംലീഗിന്റെ പോഷകസംഘടനയായ സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടന്ന 25 മണിക്കൂർ രാപ്പൽ സത്യഗ്രഹം സമാപിച്ചു.ഫോർവേർഡ് ബ്ളോക്ക് ദേശീയ ജനറൽ സെക്രട്ടറി ഡി.ദേവരാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.ഭാസുരേന്ദ്ര ബാബു,​ദളിത് പ്രവർത്തക വിനീത വിജയൻ,​ഫാദർ യൂജിൻ പെരേര,​ജ്യോതികുമാർ ചാമക്കാല,​കരമന അഷറഫ് മൗലവി,​പി.വി.മുഹമ്മദ് കുട്ടി,​ കെ.കെ.അബ്ദുറഹ്മാൻ മാസ്റ്റർ,വി.കുഞ്ഞാലി,​ടി.പി.മമ്മു,​അമീൻ മൗലവി,​കെ.യു.ബഷീർ ഹാജി,​കെ.കെ.നഹ,​ മൺവിള സൈനുദ്ദീൻ,​ എം.കെ.എ.റഹീം,​അമീർ മൗലവി,​ആമച്ചൽ ഷാജഹാൻ,​വഞ്ചുവം ഷറഫ്,​പാട്ടറ ജലാൽ,​മാണിക്യവിളാകം റാഫി,​ഷാജി ജേക്കബ്,​ചാല ദിലീപ്,​ മുനവം ഷംസുദീൻ,​വള്ളക്കടവ് ഗഫൂർ,​ കാരാളി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എം.മാഹീൻ അബൂബക്കർ നന്ദി പറഞ്ഞു.