a-v-thamarakshan

തിരുവനന്തപുരം: മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രൊഫ. എ.വി. താമരാക്ഷനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ ആർ.എസ്.പി സംസ്ഥാന നേതൃത്വത്തിൽ തത്വത്തിൽ ധാരണ. മാതൃസംഘടനയിലേക്ക് മടങ്ങിയെത്താൻ താമരാക്ഷൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇടക്കാലത്ത് എൻ.ഡി.എയുടെ ഭാഗമായും താമരാക്ഷൻ പ്രവർത്തിച്ചിരുന്നു.

താമരാക്ഷനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസത്തെ സംസ്ഥാന നിർവ്വാഹക സമിതിയിലുണ്ടായ ധാരണ ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. താമരാക്ഷൻ മാതൃസംഘടനയിലേക്ക് തിരിച്ച് വരാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സമിതിയിൽ ആരും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. ലയന സമ്മേളനം സംബന്ധിച്ച കാര്യങ്ങൾ ആലോചിച്ച് പറയാമെന്ന് താമരാക്ഷൻ അറിയിച്ചതായും സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്തു.
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ പുതിയതായി രൂപീകരിക്കപെടുന്ന വാർഡുകളിൽ പാർട്ടിക്ക് അനുയോജ്യമായവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് അടുത്ത സംസ്ഥാന സമിതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ബേബി ജോണിെന്റ 30 ാം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതും ആർ.എസ്.പി രൂപീകരിച്ചതിെന്റ 80 ാം വാർഷികവും ആേഘാഷിക്കുന്നതും ആലോചിക്കാനും തീരുമാനിച്ചു.