roymon

തിരുവനന്തപുരം: പച്ചക്കറി കടയിൽ കയറി പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ വെള്ളനാട് സ്വദേശി പൊടിയൻ എന്ന റോയിമോനെ (25) കരമന പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12നാണ് കരമന ജംഗ്ഷനിലെ പച്ചക്കറി കടയിൽ കയറിയ പ്രതി ഉറങ്ങിക്കിടന്ന ജീവനക്കാരന്റെ മൊബൈൽ ഫോണും കടയിൽ സൂക്ഷിച്ചിരുന്ന പണവും കവ‌ർന്നത്. കടയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്രുചെയ്‌തത്. ഇയാൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിലും പ്രതിയാണ്. സിറ്റി പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ മേൽനോട്ടത്തിൽ കരമന സി.ഐ. ചന്ദ്രബാബു, എസ്.ഐ ശിവകുമാർ, സി.പി.ഒമാരായ വിനോദ്, അഭിലാഷ്, രതീഷ്, ജറാൾഡ്, ഹോംഗാർഡ് പുഷ്‌പരാജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.