ഡുപ്ളെസിയെ ടീമിൽ നിന്ന് ഒഴിവാക്കി
കേപ്ടൗൺ : ഇംഗ്ളണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ക്വിന്റൺ ഡി കോക്ക് നയിക്കും. സ്ഥിരം നായകൻ ഫാഫ് ഡുപ്ളെസിനെ മാറ്റിയാണ് ഡികോക്കിനെ പുതിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ഇംഗ്ളണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തേയും മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക തോറ്റതിന് പിന്നാലെയാണ് ഏകദിനത്തിലെ തലമാറ്റം. അതേസമയം അവസാന ടെസ്റ്റിലും ഡുപ്ളെസി തന്നെ ടീമിനെ നയിക്കും. മൂന്നാം ടെസ്റ്റിൽ തോറ്റതിന് പിന്നാലെ ഡുപ്ളെസി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായ അഭ്യൂഹം പരന്നിരുന്നു. 2019 ഏകദിന ലോകകപ്പിൽ ദാരുണമായി പുറത്തായതോടെ ഡുപ്ളെസി സമ്മർദ്ദത്തിലായിരുന്നു. പിന്നാലെ ഇന്ത്യൻ മണ്ണിലെ പരമ്പര നഷ്ടപ്പെട്ടു. ഇപ്പോൾ ഇംഗ്ളണ്ടിനെതിരായ തോൽവികളും കാര്യങ്ങൾ കടുപ്പമാക്കി. ഈ വർഷം നടക്കുന്ന ട്വന്റി - 20 ലോകകപ്പോടെ കരിയർ അവസാനിപ്പിക്കുമെന്ന സൂചനകൾ ഡുപ്ളെസി നൽകിയിട്ടുണ്ട്.