nepal-died

വിനോദയാത്രയ്ക്ക് പോയത് ശ്രീചിത്ര എൻജിനിയറിംഗ് കോളേജിലെ നാല് പൂർവവിദ്യാർത്ഥികൾ

തിരുവനന്തപുരം കോളേജ് മുറ്റത്ത് വിരിഞ്ഞ സൗഹൃദം 25 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കിടാനായിരുന്നു നേപ്പാളിലേക്കുള്ള വിനോദയാത്ര. പക്ഷേ, ദമാനിലെ ഹോട്ടൽ മുറിയിൽ അവരെ വരവേറ്റത് ദുരന്തമായിരുന്നു.

മരണത്തിലും വേർപിരിയാത്ത സൗഹൃദമെന്നത് അനർത്ഥമാക്കി തിരുവനന്തപുരം സ്വദേശിയായ പ്രവീൺ കൃഷ്ണൻ നായരും കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാറും യാത്രയായപ്പോൾ, ഭാര്യയെയും മക്കളും ഒപ്പം കൂടി.

പ്രവീണിനെയും രഞ്ജിത്തിനെയും കൂടാതെ തിരുവനന്തപുരം വെള്ളായണി സ്വദേശി രാംകുമാർ, ചേർത്തല സ്വദേശി ജയകൃഷ്ണൻ എന്നിവരുൾപ്പെടുന്ന നാലംഗ സംഘമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ നിന്നും നേപ്പാളിലേക്ക് പോയത്.

1995ൽ തിരുവനന്തപുരം പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിംഗ് കോളേജിൽ നിന്നു തുടങ്ങിയ സൗഹൃദമാണിവരുടേത്.. എൻജിനീയറിംഗിന് ശേഷം പഠജോലിയുമായി വിവിധ സ്ഥലങ്ങളിലായെങ്കിലും സൗഹൃദം പിരിഞ്ഞില്ല.

ഏറെ കാലത്തിനുശേഷമുള്ള സുഹൃത്തുക്കളുടെ സംഗമമായിരുന്നു നേപ്പാൾ യാത്ര. തിങ്കളാഴ്ച രാത്രിയോടെയാണ് നാലംഗ കുടുംബം നേപ്പാൾ ദാമനിലെ ഹോട്ടലിൽ മുറിയെടുത്തത്. പ്രവീണിന്റെയും രഞ്ജിത്തിന്റെയും കുടുംബം ഒരു മുറിയിലും രാംകുമാറിന്റെയും ജയകൃഷ്ണന്റെയും കുടുംബം മറ്റൊരു മുറിയിലുമായിരുന്നു താമസം. നാലു മുറികൾ ബുക്ക് ചെയ്തിരുന്നെങ്കിലും സമയം വൈകിയതിനാൽ 22 മുറികളേ ലഭിച്ചിരുന്നുള്ളൂ.

വിഷവാതകം ശ്വാസകോശം നിറച്ചപ്പോൾ ഒരുമുറിയിൽ ഉറങ്ങിയ പ്രവീണും രഞ്ജിത്തും കുടുബത്തോടൊപ്പം മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ വിളിച്ചിട്ടും മുറി തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നിയ സുഹൃത്തുക്കൾ. ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. പ്രവീണിന്റെയും രഞ്ജിത്തിന്റെയും കുടംബാംഗങ്ങളെ ഉൾപ്പെടെ അബോധാവസ്ഥയിൽ ഹോട്ടലിൽ നിന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ രാംകുമാറും ജയകൃഷ്ണനും ആശുപത്രിയിലെത്തി. അവിടെവച്ചാണ് കളിച്ചും ചിരിച്ചും ഒപ്പമുണ്ടായിരുന്നവർ ജീവനറ്റ നിലയിലാണെന്ന വിവരം അറിഞ്ഞത്. പഠനകാലം മുതൽ

നെഞ്ചോട് ചേർത്ത സൗഹൃങ്ങളുടെ കണ്ണിയറ്റു. പ്രവീണിന്റെയും രഞ്ജിത്തിന്റെയും ചേതനയറ്റ ശരീരങ്ങളുമായി രാംകുമാറും ജയകൃഷ്ണും ഇനി നാട്ടിലേക്ക്.