waste

കഴക്കൂട്ടം: പൊതുസ്ഥലത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന 3000 കിലോ ഇറച്ചിമാലിന്യവുമായി വാഹനം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12ഓടെ കൂടി കഴക്കൂട്ടം വെട്ടുറോഡിന് സമീപത്തുവച്ച് നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എന്നാൽ വാഹനം പിടികൂടിയതറിഞ്ഞ് ചിലർ ഉദ്യോഗസ്ഥരെ തടയുകയും കൈയേ​റ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം വെട്ടുറോഡ്, കണിയാപുരം ഭാഗങ്ങളിൽ ഇറച്ചിമാലിന്യം തള്ളുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഹരീഷ്, അജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഫോട്ടോ: കഴക്കൂട്ടം വെട്ടുറോഡിൽ

മാലിന്യം പിടികൂടിയപ്പോൾ