02

പോത്തൻകോട് : തീപിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു. ചെമ്പഴന്തി അയ്യങ്കാളി നഗറിൽ ഗീതയുടെ വീടാണ് കത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഗീതയെ കൂടാതെ മക്കളായ പ്രവീണും പ്രമോദുമാണ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം അയ്യങ്കാളി നഗറിൽ നിന്ന് കുറച്ചു പേർ സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി ജെ.പിയിൽ ചേർന്ന ഗീതയുടെ വീടാണ് കത്തി നശിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് വീട്ടുകാർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.