പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് തരൂ... മധുരം തരാം. ... എന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. വിനാശകാരിയായ പ്ലാസ്റ്റിക്കിനെതിരെ നമുക്കൊന്നായ് കൈകോർക്കാം എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ടുള്ള ക്യാമ്പയിന്റെ ഭാഗമായി ഓരോരുത്തരും ഗ്രാമ പഞ്ചായത്തിൽ കൊണ്ടെത്തിക്കുന്ന പ്ലാസ്റ്റിക്കിന് പകരം പഞ്ചസാര നൽകുന്നതാണ് പദ്ധതി. നാളെ മുതൽ ശനി വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രസിഡന്റ് ജി. അനിൽകുമാർ നിർവഹിക്കും. പ്രദേശത്തെ എല്ലാവരും പദ്ധതിയുടെ ഭാഗമാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.