നെയ്യാറ്റിൻകര:കൃഷ്ണപുരം ആറാട്ടുകടവിലേക്കുള്ള റോഡിൽ ശേഷിക്കുന്ന ഭാഗം ഇന്റർലോക്ക് പണി കൃഷ്ണൻ കോവിലിലെ ആറാട്ടിന് മുൻപ് പൂർത്തീകരിക്കണമെന്ന് കൃഷ്ണപുരം ആറാട്ടുകടവ് റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.പുതുതായി രൂപീകരിച്ചകതാണീ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി കെ. രാമചന്ദ്രൻനായർ(പ്രസിഡന്റ്),ജി.ജെ.കൃഷ്ണകുമാർ (വൈസ് പ്രസിഡന്റ് ),സുനിൽ സുകുമാരൻ(സെക്രട്ടറി),ഇ .സലിൻരാജ് (ജോയിന്റ് സെക്രട്ടറി),എസ് രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.