skvschool

പാലോട്:നന്ദിയോട് എസ്.കെ.വി.ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം സംഗീത സംവിധായകൻ എം.ജയചന്ദ്രനും,മോഡൽ സ്റ്റുഡന്റ് അവാർഡ് വിതരണം മാനേജർ ജി.മോഹൻദാസും,പി.ടി.എ പുരസ്കാര റാണി മോഹൻദാസും,കലോത്സവ അവാർഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷും നിർവഹിച്ചു.ഷീജാ പ്രസാദ്,എൻ രമേഷ് ചന്ദ്രൻ,ജി.ജയകുമാരൻ നായർ,എസ്.റാണി എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ആർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി എം.ആർ.രാജു നന്ദിയും പറഞ്ഞു.