കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും രാജ്യപുരസ്കാർ നേട്ടത്തിന്റെ ആഹ്ലാദത്തിൽ. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും ദേശീയ തലത്തിൽ നടത്തുന്ന രാജ്യ പുരസ്കാർ പരീക്ഷയിലാണ് കെ.ടി.സി.ടിയിൽ നിന്ന് പരീക്ഷ എഴുതിയ 12പേരും വിജയികളായത്. ജുബൈർ,അർഫാൻ,ആമിന ഫൈസൽ,സൽമ.എസ്,ദേവനന്ദന,ഇഷാമെഹ്റിൻ,മുഹമ്മദ് നഹിയാൻ നസീർ,ഫഹദ്, അഭിനവ്,അൽഅമീൻ,ഹാഫിസ്,ആദിൽ സലിം എന്നിവരാണ് രാജ്യ പുരസ്ക്കാർ ജേതാക്കൾ. ഇവരെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.