കിളിമാനൂർ:മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ആനാകുടി കാഞ്ഞിരംപാറ ചരുവിള വീട്ടിൽ ബാലൻ - ശ്യാമള ദമ്പതികളുടെ മകൻ സജി (24) ആണ് മരിച്ചത്. നവംബർ 22 ന് കിളിമാനൂർ ഇരട്ടച്ചിറ ജംഗ്ഷനു സമീപംവച്ച് സജി ഓടിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സജിക്കൊപ്പമുണ്ടായിരുന്ന കാഞ്ഞിരംപാറ കോളനിയിൽ സുശീലന്റെ മകൻ വിനയൻ (25) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന സജി കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു .