മലയിൻകീഴ്: വേനൽ കടുക്കും മുന്നേ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ് മലയിൻകീഴ് പഞ്ചായത്തിൽ. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിൽ മിക്കതിലും വെള്ളം വരാറില്ല. എന്നാൽ റോഡിലൂടെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് നിത്യ സംഭവമാണ്. പഞ്ചായത്തിലെ മുഴവൻ പ്രദേശങ്ങളിലും കുടിവെള്ളം നൽകാനായി തേവുപാറയിൽ ഗ്രാമപഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് ടാങ്ക് സ്ഥാപിച്ചെങ്കിലും പ്രദേശവാസികൾക്ക് പലപ്പോഴും വെള്ളം കിട്ടാറില്ല. കുടിവെള്ളം പമ്പ് ചെയ്യുമ്പോൾ സമ്മർദ്ദം കാരണം പൈപ്പ് പൊട്ടും. ദിവസങ്ങളോളം പരാതി പറഞ്ഞ് മടുക്കുമ്പോൾ ഉദ്യോഗസ്ഥരെത്തി പൈപ്പ് നന്നാക്കും. ഇത് പിന്നെയും പൊട്ടും. ആറ് വർഷം മുന്നേ അന്തിയൂർക്കോണം - മൂങ്ങോട് റോഡിൽ തേവുപാറയിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം അന്നത്തെ വാർഡ് അംഗത്തിന്റെ ഇടപെടൽ മുഖേന 3 ലക്ഷം രൂപയ്ക്ക് വാട്ടറതോറിട്ടിക്ക് വാങ്ങി നൽകിയിരുന്നു. ഈ സ്ഥലത്ത് 30000 ലിറ്റർ ഉൾക്കൊള്ളുന്ന ടാങ്ക് 11 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുകയും ചെയ്തു. എന്നാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് തേവുപാറയിലെ സ്ഥിരം സംഭവമാണ്. പൈപ്പിന് മാത്രം ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നാണ് പരാതി.
വാട്ടർ അതോറിട്ടിയുടെ വെള്ളം ടാങ്കിൽ ശേഖരിച്ച് തേവുപാറയിലെ ഉയർന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ എത്തിച്ച് അതിൽ നിന്നും കുടിവെള്ളമെത്തിക്കാനാണ് പുതിയ ടാങ്ക് നിർമ്മിച്ചത്. പ്രദേശത്തെ മുഴുവൻ ഭാഗത്തെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കുന്ന ഈ പദ്ധതി വേണ്ട വിധം വിനിയോഗിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി
മാവോട്ടുകോണം വാർഡിലുള്ളവർക്ക് പ്രയോജനപെടുന്നതാണ് പദ്ധതിയെങ്കിലും വെള്ളത്തിന്റെ ലഭ്യത അനുസരിച്ച് മറ്റ് സ്ഥലങ്ങളിലും തേവുപാറ പദ്ധതി യാഥാർത്ഥ്യമായാൽ കുടിവെള്ളം ക്ഷാമത്തിന് അറുതി വരുത്താനാകും. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആഴ്ചയിലൊരിക്കൽ പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിൽ പോലും പൈപ്പ് വെള്ളം ലഭ്യമാകുന്നില്ല. വാട്ടർ അതോറിട്ടി ചുമതല നൽകിയിട്ടുളള ജീവനക്കാരൻ പൈപ്പ് വാൽവ് അടക്കുന്നതിനും തുറക്കുന്നതിനും യാതൊരു കൃത്യതയുമില്ല.
മലയിൻകീഴ്,ശാന്തുമൂല,ആൽത്തറ,പാ
ജനങ്ങൾക്ക് ഉറപ്പ് നൽകാറുണ്ടെങ്കിലും നടക്കാറില്ല. പൈപ്പ് വെള്ള പ്രതീക്ഷയിൽ പാത്രങ്ങൾ നിരത്തി കാത്തിരിയ്ക്കുന്നത് ഈ പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്.