pachamalatribal

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ചമല വാളൻകുഴിയിൽ പുതിയതായി ആരംഭിച്ച ഭാസ്ക്കര ട്രൈബൽ ഗ്രന്ഥശാലയുടെ ഉദ്ഘാടനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാർ സ്വാഗതം പറഞ്ഞു. എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ എസ്‌. വിനോദ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മെമ്പർമാരായ പുഷ്പൻ, ദീപാ ജോസ്, പാണയം നിസാർ, കെ.എസ്.ഇ എസ് എ സെക്രട്ടറി പ്രസാദ്, സിംഫണി ഗ്രന്ഥശാല പ്രസിഡന്റ് റ്റി.എൽ. ബൈജു, വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഭാസ്ക്കര ഗ്രന്ഥശാല ലൈബ്രേറിയൻ മഞ്ജുഷ നന്ദി രേഖപ്പെടുത്തി.