കിളിമാനൂർ: നെടുമ്പറമ്പ് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച് ഉപരി പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും അനുമോദനവും, എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് വാങ്ങിയവർക്കുള്ള മെരിറ്റ് അവാർഡ് വിതരണവും ഇന്ന് ഉച്ചക്ക് 2 ന് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, വൈസ് പ്രസിഡന്റ് ഷീബ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി, പ്രിൻസിപ്പൽ സി.ജി. ഷീല, വൈസ് പ്രിൻസിപ്പൽ വസന്തകുമാരി എന്നിവർ പങ്കെടുക്കും.