kallamam

കാട്ടാക്കട:കല്ലാമം സെന്റ് പോൾസ് ദേവാലയ തിരുനാൾ ഇടവക വികാരി ഫാ.ഡെന്നിസ് മണ്ണൂർ കൊടിയേറ്റ് നടത്തി തിരുനാളിന് തുടക്കം കുറിച്ചു.തിരുനാൾ 26ന് സമാപിക്കും.നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ ഓഡിനേറ്റർ മോൺ.വി പി.ജോസ് തിരുനാൾ ആരംഭ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.ദിവസവും വൈകിട്ട് 5 മുതൽ ബൈബിൾ പാരായണം,നൊവേന ലിറ്റിനി ദിവ്യബലി എന്നിവ ഉണ്ടാകും.കുടുംബ നവികരണധ്യാനത്തിന് ഫാ.സി.ടി.രാജ് നേതൃത്വം നൽകും.ശനിയാഴ്ച ദിവ്യബലിയെ തുടർന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.തിരുനാൾ സമാപന ദിനമായ 26ന് രാവിലെ 10ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും.