വെഞ്ഞാറമൂട്: ദുരന്ത നിവാരണ പാഠങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകി വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനാ പ്രവർത്തകർ. അഗ്നിരക്ഷാ സേനയുടെ നാഷണൽ ഇവാക്വേഷൻ ഡ്രില്ലിംഗിന്റെ ഭാഗമായി പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തീ അണയ്ക്കുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതും എങ്ങനെയാണെന്ന് വിദ്യാർത്ഥികളെ കൊണ്ട് തന്നെ ചെയ്യിച്ചു. സീനിയർ ഫയർ ഓഫീസർ അജിത് കുമാർ, ഫയർ ഓഫീസർമാരായ അനിൽ രാജ്, അജീഷ് കുമാർ, ഹോം ഗാർഡ് ശരത് ഫയർ ഡ്രൈവർ സന്തോഷ്, സ്കൂൾ പ്രിൻസിപ്പൽ എസ്.അജിത, എൻ.സി.സി ഓഫീസർ ആർ.പ്രസാദ്, ഹെഡ്മിസ്ട്രസ് എച്ച്.ഷീല, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മനോജ് കുമാർ പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രില്ലിംഗ് ഒരുക്കിയത് .
ഫോട്ടോ: പിരപ്പൻകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ നാഷണൽ ഇവാക്വേഷൻ ഡ്രില്ലിൽ നിന്ന്