ആറ്റിങ്ങൽ: വിളക്ക് കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 26ന് വൈകിട്ട് 5ന് ശാർക്കര എസ്.സി.വി.ബി എച്ച്.എസിൽ ' ഇതര സംസ്ഥാന തൊഴിലാളികളും കേരളവും ' എന്ന വിഷയത്തിൽ ചർച്ച നടക്കും. കിഴുവിലം രാധാകൃഷ്ണൻ,​ സജീവ് മോഹൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. നാട്ടരങ്ങിൽ പ്രൊഫ.ജി. ശങ്കരപ്പിള്ള,​ പ്രേംനസീർ,​ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ,​ ഭരത് ഗോപി എന്നിവരെ അനുസ്‌മരിക്കും.