ആറ്റിങ്ങൽ: റിപ്പബ്ലിക് ദിന മെഗാ ക്വിസ് 26ന് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ നടക്കും. ഓരോ സ്‌കൂളിൽ നിന്നും എൽ,പി, യു.പി വിഭാഗങ്ങളിൽ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 2019 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള പത്ര വാർത്തകളെ അടിസ്ഥാനമാക്കിയാണ് ക്വിസ്. എൽ.പി മത്സരം രാവിലെ 9.30നും യു.പി.വിഭാഗം മത്സരം 10.30നും ആരംഭിക്കും. വിജയികൾക്ക് കെ.എസ്. അനിൽകുമാർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും എം.എസ്. സതീഷ് മെമ്മോറിയൽ കാഷ് പ്രൈസും നൽകും.