വർക്കല: ഇടവ വെൺകുളം പൊയ്‌ക ശങ്കരനാരായണഗിരി ദേവീക്ഷേത്രത്തിലെ (തൊടിയിൽ ക്ഷേത്രം) ഉത്സവം 23ന് തുടങ്ങും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, ഭാഗവതപാരായണം, ഉച്ചയ്ക്ക് 1.30ന് പ്രസാദംഊട്ട്, വൈകിട്ട് വിളക്ക്. 24ന് രാവിലെ ക്ഷേത്രചടങ്ങുകൾക്കു ശേഷം നാഗരൂട്ട്, 12.45ന് പ്രസാദംഊട്ട്, 25ന് ഉച്ചയ്ക്ക് 12.45ന് പ്രസാദംഊട്ട്, രാത്രി 8ന് കൊടുതി. 26ന് ക്ഷേത്ര ചടങ്ങുകൾ, 12.45ന് പ്രസാദംഊട്ട്, 27ന് രാവിലെ 9.15ന് പൊങ്കൽ, 12.45ന് പ്രസാദംഊട്ട്, വൈകിട്ട് 4.30ന് ആറാട്ടുഘോഷയാത്ര, പുഷ്‌പാഭിഷേകം, വിളക്ക്.