തിരുവനന്തപുരം: മതേതര, ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്ന് തെളിയിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബഹുജന പ്രക്ഷോഭമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് പറഞ്ഞു. ചന്തവിള ജംഗ്ഷനിൽ നടന്ന പൗരജന കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അഡ്വ.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിനു, ചന്തവിള മധു തുടങ്ങിയവർ സംസാരിച്ചു.