വക്കം: വക്കം സ്‌മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് 24ന് വൈകിട്ട് നാലിന് ബി.സത്യൻ എം.എൽ.എ തറക്കല്ലിടും. കായിക്കര കടവിന് സമീപത്തെ മൃഗാശുപത്രിയുടെ ഭൂമിയിൽ നിന്നും 8 സെന്റ് ഏറ്റെടുത്താണ് വില്ലേജ് ഓഫീസിന് കെട്ടിടം നിർമ്മിക്കുന്നത്. വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണു ജി അദ്ധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, എൻ. ബിഷ്ണു തുടങ്ങിയവർ സംസാരിക്കും