വിതുര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊളിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ജി. അജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എം. സത്യനേശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി. പ്രഭാകരൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ശശിധരൻ നായർ, ട്രഷറർ ബി.കെ. അജയകുമാർ, സാംസ്കാരിക വേദി കൺവീനർ എ. സോളമൻ, പി. ശ്രീകണ്ഠൻ നായർ , എം. അലിയാരു കുഞ്ഞ്, എ.എം. സാലി, എൽ. ഭാഗീരഥിയമ്മ, എം. യോഹന്നാൻ, ജി. സുധാകരൻ, വി. പ്രസന്നകുമാരൻ നായർ, എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പി. ഉഷാകുമാരി വരണാധികാരിയായി ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. പുതിയ ഭാരവാഹികൾ:- വി. സദാശിവൻ നായർ (പ്രസിഡന്റ്) എ.എം. സാലി, എ. ഷെരീഫ, കെ. ജലജകുമാരി (വൈസ് പ്രസിഡന്റുമാർ) എം. സത്യനേശൻ (സെക്രട്ടറി) പി.ആർ. രാധാകൃഷ്ണൻ നായർ, വി. പ്രസന്നകുമാരൻ നായർ, എ .ഷംസുദ്ദീൻ (ജോയിന്റ് സെക്രട്ടറിമാർ) സി. പ്രഭാകരൻ (ട്രഷറർ).