
തിരുവനന്തപുരം: വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ എം.എ. വാഹിദ് ഉദ്ഘാടനം ചെയ്‌തു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട് മുഖ്യപ്രഭാഷണം നടത്തി. കുച്ചപ്പുറം തങ്കപ്പൻ, സിന്ധു രഘുനാഥ്, ആർ.ആർ. രാജേഷ്, വില്യം ലാൻസി, ജഗന്യ ജയകുമാർ, പാറശാല സന്തോഷ്, ഷെർലി, രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു. പകരം സംവിധാനം ഉണ്ടാകുന്നതുവരെ പ്ളാസ്റ്റിക് നിരോധനം നിറുത്തിവയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റായി പനങ്ങോട്ടുകോണം വിജയനെയും ജനറൽ സെക്രട്ടറിയായി ആർ.ആർ. രാജേഷിനെയും ട്രഷററായി കുച്ചപ്പുറം തങ്കപ്പനെയും തിരഞ്ഞെടുത്തു.