കാട്ടാക്കട: സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷനിലെ 27 സഭകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ഇന്ന് മുതൽ 26 വരെ കാട്ടാക്കട കുളത്തുമ്മൽ സാൽവേഷൻ ആർമി ഹോസ്‌പിറ്റൽ ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് ഡെപ്യൂട്ടി കളക്ടർ ജോൺ. വി. ശാമുവൽ യോഗം ഉദ്ഘാടനം ചെയ്യും. ഡിവിഷണൽ കമാന്റർ മേജർ എസ്. ശാമുവേൽകുട്ടി അദ്ധ്യക്ഷത വഹിക്കും. 24ന് രാവിലെ 10ന് ഉപവാസ പ്രാർത്ഥന. വൈകിട്ട് 6ന് സുവിഷേഷ യോഗം. 25ന് രാവിലെ 9.30ന് യുവജന സംഗമം. 26ന് രാവിലെ 10മുതൽ ഐക്യപരിശുദ്ധാരാധന. ഡോ. ഒ.വൈ. ഷേർലി, രാജേഷ് തങ്കച്ചൻ, ക്യാപ്ടൻ സാജൻ ജോൺ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സന്ദേശം നൽകും.