ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖ ഗുരുദേവപ്രതിഷ്ഠയുടെ 19-ാം വാർഷിക ആഘോഷം ഇന്ന് വൈകിട്ട് 7ന് നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ, സെക്രട്ടറി മേലാംകോട് സുധാകരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ശ്രീനാരായണ വനിത - യുവജന സമ്മേളനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.​ വനിതാസംഘം പ്രസിഡന്റ് സുശീല തുളസീധരൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർമാരായ സുപ്രിയ,​ ഊരൂട്ടമ്പലം ഷിബു,​ ജി. ശോഭ,​ യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീജിത്ത് മേലാംകോട്,​ നേമം യൂണിയൻ വനിതാസംഘം പ്രസിഡന്റ് മൃദുലകുമാരി,​ സെക്രട്ടറി ശ്രീലേഖ,​ യൂത്ത് മൂവ്മെന്റ് നേമം യൂണിയൻ പ്രസിഡന്റ് രതീഷ് കോളച്ചിറ,​ യൂണിയൻ സെക്രട്ടറി സുമേഷ്,​ നേമം യൂണിയൻ സൈബർ സേനയിലെ ഷിബു വളപ്പിൽ,​ സജിലാൽ. എം,​ യൂത്ത് മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി അജിത്ത്.എ,​ ബാലജനയോഗം സെക്രട്ടറി അഭിജിത്ത് എസ്.വി, പ്രസിഡന്റ് ആര്യശ്രീ,​ വനിതാസംഘം യൂണിറ്റ് സെക്രട്ടറി അമ്പിളി വിജയകുമാർ എന്നിവർ സംസാരിക്കും. കുമാരി സംഘം യൂണിറ്റ് പ്രസിഡന്റ് കുമാരി ശരണ്യ സ്വാഗതവും സെക്രട്ടറി കുമാരി കൃഷ്ണ നന്ദിയും പറയും. രാത്രി 9.30ന് നാടകം.