മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കുറക്കോട് റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ കുറക്കോട് ജംഗ്ഷനിൽ സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ഈ വർഷത്തെ 6-ാമത്തേതും ലയൺസ് ഡിസ്ട്രിക്ടിന്റെ 1000 തികയുന്ന ക്യാമ്പുമാണ് നടന്നത്. ലയൺസ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ.എ.ജി. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ ലയൺ ഡോ. കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻ സെക്രട്ടറിയുമായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ റീജിയൺ ചെയർമാൻ ലയൺ കബീർ ദാസ്,ലയൺ മംഗലപുരം ഷാഫി,പ്രൊഫസർ എം.ബഷീർ,ലയൺ ജാദു,ലയൺ അബ്ദുൽ റഷീദ്,ലയൺ ശശീന്ദ്രൻ,ലയൺ ജയ ജാദു,ഷാജിഖാൻ,ഇമാം താഹ ദാരിമി,എം.കെ. ഹാഷിം എന്നിവർ സംസാരിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.സലിം സ്വാഗതവും ലയൺസ് സെക്രട്ടറി അബ്ദുൽ വാഹിദ് കൃതജ്ഞതയും പറഞ്ഞു.