ചേരപ്പള്ളി: കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്‌ണു ക്ഷേത്രത്തിലെ 3-ാമത് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം 28ന് സമാപിക്കും. ആചാര്യ മാത്ര സുന്ദരേശനാണ് യജ്ഞാചാര്യൻ. കരുനാഗപ്പള്ളി കണ്ണൻ, ആയുർ റെജി, അഞ്ചൽ രാജ്, സ്വാതി അഞ്ചൽ എന്നിവർ പങ്കെടുക്കും. ഇന്ന് രാവിലെ 6ന് വിഷ്‌ണുസഹസ്രനാമ ജപം, ഭാഗവതപൂജ, 7ന് ഭാഗവത പാരായണം, 10ന് വിശേഷാൽപൂജ, നരസിംഹാവതാര പാരായണം, 12ന് പ്രഭാഷണം, 1ന് പ്രസാദ ഊട്ട്, 2ന് ഭാഗവത പാരായണം, വൈകിട്ട് 6ന് ലളിതാ സഹസ്രനാമജപം, 7ന് യജ്ഞശാലയിലെ നാമജപം, പ്രഭാഷണം, ഭജന, ദീപാരാധന എന്നിവ നടക്കും.