വെള്ളറട: പനച്ചമൂട് വൈറ്റ് മെമ്മോറിയൽ വനിത കോളേജിലെ ഇംഗ്ളീഷ് വിഭാഗവും ലാവൻസർ സാഹിത്യ ക്ളബും സംയുക്തമായി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്നും നാളെയും സ്ത്രീയും സാഹിത്യവും എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഇന്ന് രാവിലെ 10ന് വൈറ്റ് മെമ്മോറിയൽ കോളേജ് ചെയർപേഴ്സൺ ഡോ: ലീലാഭായി രേജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. ഇന്നു രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.