group

കിളിമാനൂർ: പൗരത്വ ഭേദ​ഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ പള്ളിക്കൽ ജം​ഗ്ഷനിൽ ഭരണഘടനാ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആയിരക്കണക്കിന് പേരാണ് എൻ.ആർ.സി വിരുദ്ധ മുദ്രാവാക്യവുമായി അണിചേർന്നത്. സമ്മേളനം അഡ്വ. രശ്മിത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാ​ഗതസംഘം ചെയർമാൻ അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. ആൾ ഇന്ത്യാ കിസാൻ സഭാ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബിജുകൃഷ്ണൻ, വി.ജോയി എം.എൽ.എ, സി.പി.എം ജില്ലാകമ്മറ്റിയം​ഗം അഡ്വ. മടവൂർ അനിൽ, ഐ .വൈ .എഫ് .ഐ ജില്ലാ പ്രസിഡന്റ് ആനന്ദ് കുമാർ, കോൺ​ഗ്രസ് നേതാവ് പള്ളിക്കൽ നിസാം, മുസ്ലീം ലീ​ഗ് നേതാവ് തോന്നയ്ക്കൽ ജമാൽ, കെ.പി.എം.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആലംകോട് സുരേന്ദ്രൻ, സജീബ് ഹാഷിം, ടി. ബേബി സുധ, ഷീജ, അഡ്വ. എം.എസ് ഫെയിസി തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ മുഹ്സിൻ സ്വാ​ഗതവും എം. ഹസീന നന്ദിയും പറഞ്ഞു .

ചിത്രം : പള്ളിക്കൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണകൂട്ടായ്മ അഡ്വ. രശ്മിത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു